
ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ; ചേതേശ്വർ പൂജാരയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗംഭീർ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യൻ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം വീണ്ടും ചര്‍ച്ചയാകുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും മോശം ഫോമില്‍ തുടരുകയും ഏറെ പ്രതീക്ഷയര്‍പ്പിച്ച റിഷഭ് പന്ത് തുടര്‍ച്ചയായി നിരുത്തരവാദപരമായ ഷോട്ടുകൾ കളിച്ച് പുറത്താകുകയും ചെയ്യുമ്പോള്‍ കഴിഞ്ഞ പരമ്പരകളില്‍ ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യാ രഹാനെയുടെയും അഭാവവും ചര്‍ച്ചയായിരുന്നു. ഇതിനിടെ ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമില്‍ ചേതേശ്വര്‍ പൂജാരയെ ഉൾപ്പടുത്തണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ…