
വാർത്തകളും വിശകലനങ്ങളുമായി കുവൈത്ത് ചാനൽ രംഗത്തേക്ക് ; ടെസ്റ്റ് റൺ ജൂലൈയിൽ തുടങ്ങും
കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം വാർത്ത പ്രക്ഷേപണ ചാനൽ ആരംഭിക്കുന്നു. ജൂലൈയിൽ ചാനലിന്റെ പരീക്ഷണ പ്രക്ഷേപണം തുടങ്ങുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ പിന്തുടരുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ചാനൽ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വാർത്താ ബുള്ളറ്റിനുകൾ, അവലോകനങ്ങൾ, സാംസ്കാരിക പരിപാടികൾ, ടോക്ക് ഷോ എന്നിവ ഉൾപ്പെടുന്നതാകും വാർത്ത ചാനലെന്ന് മന്ത്രാലയ വക്താവ് ഡോ. ബാദർ അൽ എനേസി…