നിപ്പയിൽ വീണ്ടും ആശ്വാസം; ഹൈ റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്ത് നിപ്പ ഭീതിക്കിടെ ആശ്വാസം. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിപ്പ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവിൽ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവായത്. ഹൈ റിസ്‌ക്…

Read More

നിപയെന്ന് സംശയം: കോഴിക്കോട് രണ്ട് പേരുടെ മരണത്തിൽ അസ്വാഭാവികത; ജാഗ്രത വേണം

കോഴിക്കോട്ടെ രണ്ട് പനിമരണങ്ങളിൽ അസ്വാഭാവികത. നിപ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണവും സംഭവിച്ചത്. ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. മരിച്ച വ്യക്തികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. പനി…

Read More