
ഇത് ചരിത്രം; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ
ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത നേട്ടമാണ് ജസ്പ്രിത് ബുമ്രയെ തേടിയെത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതുതന്നെയാണ് ബൗളിംഗ് റാങ്കിംഗില്‍ താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്നാല്‍ അതിനേക്കള്‍ പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടി ബുമ്ര ഉറപ്പിച്ചു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ബൗളറായിരിക്കുകയാണ്…