
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; പ്രതിദിന രോഗബാധ 11000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ…