ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണം ഈ മാസം 21ന്. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം നടക്കും. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക. ദൗത്യത്തിന്റെ ക്രൂ മൊഡ്യൂൾ പരിശോധിക്കുന്നതിനായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും…

Read More