കനത്ത മഴ, മോശം ഡ്രെയ്‌നേജ് സിസ്റ്റം; നോയ്ഡയിലെ അഫ്ഗാന്‍- ന്യൂസിലന്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഗ്രെയ്റ്റര്‍ നോയ്ഡയിൽ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിൽ നടക്കേണ്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല. ഇന്നലെ മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ കളി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നും മത്സരം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മോശം ഡ്രെയ്‌നേജ് സൗകര്യങ്ങളാണ് പോരാട്ടം തുടങ്ങുന്നതിനു തടസമായി നിൽക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്തതും ഗ്രൗണ്ട് ഇന്നത്തേക്ക് ശരിയാക്കി എടുക്കുന്നതില്‍ അനിശ്ചിതത്വം കൂട്ടി. ഗ്രൗണ്ട് ഒരുക്കാന്‍ സാധിക്കാതെ വന്നതോടെ തുടരെ രണ്ടാം…

Read More

പന്തിന് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ട്; റിഷഭ് പന്തിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ടെന്നാണ് ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞത്. ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് ഞാന്‍ പന്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ പന്ത് ടെസ്റ്റ്…

Read More

ചരിത്ര നേട്ടവുമായി ബംഗ്ലദേശ് ; പാക്കിസ്ഥാനെ തകർത്തത് 10 വിക്കറ്റിന്

പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ ബംഗ്ലാദേശിന് 10 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം.രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു.ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്.പാകിസ്ഥാനെ സ്വന്തം നാട്ടില്‍ 10 വിക്കറ്റിന് തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി.എതിരാളികള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്.ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.സ്കോര്‍ 448-6, 146, 565, 30-0. 23-1 എന്ന സ്കോറില്‍…

Read More

ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽനിന്ന് വന്നതാണോ ? രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ

മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ മാറിനിന്ന ഹാർദിക് പാണ്ഡ്യയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് ബിസിസിഐ മടിക്കുന്നു എന്ന് പ്രവീൺ കുമാർ യുട്യൂബ് വിഡിയോയിൽ ചോദിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു. ഇതോടെയാണ് പാണ്ഡ്യയ്ക്കെതിരെയും നടപടി വേണമെന്ന് പ്രവീൺ കുമാർ ആവശ്യപ്പെട്ടത്. “ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽ നിന്ന് വല്ലതും വന്നതാണോ? ഹാർദിക്കും ആഭ്യന്തര ക്രിക്കറ്റിൽ…

Read More

ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍; ബുംറയും, ജഡേജയും പിന്നാലെ

ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയതും, പരമ്പരയിലെ മികച്ച പ്രകടനവും അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ്. അതേസമയം ജസ്പ്രീത് ബുംറ മൂന്നാമതും, രവീന്ദ്ര ജഡേജ ഏഴാമതുമെത്തി. ഇവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനമാണ് നേടിയത്. അതേസമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്…

Read More

ടെസ്റ്റ് ക്രിക്കറ്റിന് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഇനി ടെസ്റ്റിൽ കളിക്കാൻ താരങ്ങൾ മത്സരിക്കും

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 15 ലക്ഷം രൂപ മാച്ച് ഫീയ്ക്ക് പുറമേ, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഓരോ മത്സരിത്തിനും 45 ലക്ഷം രൂപ ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങൾക്കായിരിക്കും 45 ലക്ഷെ ഇൻസെന്റീവായി ലഭിക്കുക. 50–75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങൾ കളിക്കുന്നതെങ്കിൽ 30 ലക്ഷം…

Read More

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 152 റൺസ്, അശ്വിന് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം.ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ജഡേജക്കാണ് ഒരു വിക്കറ്റ്. മൂന്നാം ദിനം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ്എടുത്തിട്ടുണ്ട്. 24 റണ്‍സുമായി രോഹിത് ശര്‍മയും 16 റണ്‍സോടെ…

Read More

രാജ്കോട്ടിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ജഡേജ; ഇന്ത്യയ്ക്ക് ജയം

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്. പതിനൊന്നാമനായി ഇറങ്ങി 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും…

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി; ടോം ഹാർട്‌ലിക്ക് 7 വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു. 230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി…

Read More

ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റിന് വേദിയായാ കേപ്ടൌൺ പിച്ചിന് മാർക്കിട്ട് ഐസിസി

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ട് ഐസിസി. ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടെസ്റ്റ് എന്ന നാണക്കേട് സ്വന്തമാക്കിയ കേപ്ടൗണ്‍ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ പൂര്‍ത്തിയായിരുന്നു. ആദ്യ ദിനം മൂന്ന് സെഷനുകളില്‍ നിന്നായി 23 വിക്കറ്റും രണ്ടാം ദിവസം രണ്ട് സെഷനുകളില്‍ 10 വിക്കറ്റുമാണ് കേപ്ടൗണില്‍ നിലംപൊത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിനും ഇന്ത്യ 153 റണ്‍സിനും ഓള്‍ ഔട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി…

Read More