ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍; ബുംറയും, ജഡേജയും പിന്നാലെ

ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയതും, പരമ്പരയിലെ മികച്ച പ്രകടനവും അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ്. അതേസമയം ജസ്പ്രീത് ബുംറ മൂന്നാമതും, രവീന്ദ്ര ജഡേജ ഏഴാമതുമെത്തി. ഇവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനമാണ് നേടിയത്. അതേസമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്…

Read More