ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ; പുതിയ ചരിത്രം കുറിച്ച് നിതീഷ് കുമാറും വാഷിംഗ് ടൺ സുന്ദറും

ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150 പന്തുകളിലേറെ നേരിടുന്നത്. വാഷിംഗ്ടന്‍ സുന്ദര്‍ 162 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 176 പന്തുകളില്‍ 105 റണ്‍സുമായി ക്രീസിലുണ്ട്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതോടെ…

Read More

കനത്ത മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു!

കനത്ത മഴയെ തുടർന്ന് ഇന്ത്യ – ന്യൂസിലന്‍ഡ് ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മത്സരം നടക്കേണ്ട…

Read More

പാകിസ്ഥാന്‍ ടീമില്‍ വമ്പൻ അഴിച്ചു പണി; ബാബര്‍ അസമും, നസീം ഷായും, ഷഹീന്‍ അഫ്രീദിയുമെല്ലാം പുറത്ത്!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോറ്റിരുന്നു. പിന്നാലെ വന്‍ വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്. പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയത്. ആദ്യ ടെസ്റ്റില്‍…

Read More

ഡബിളടിച്ച് ജോ റൂട്ടും, ഹാരി ബ്രൂകും; കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ബ്രേക്കിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 102 റണ്‍സിന്റെ വമ്പൻ ലീഡാണ്. ഡബിള്‍ സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂകും ക്രീസില്‍ ആധിപത്യം തുടരുകയാണ്. ഇതുവരെ, റൂട്ട് 259 റണ്‍സും ബ്രൂക് 218 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന…

Read More

ഇംഗ്ലണ്ടിന് നേരെ ബസ്‌ബോള്‍ തന്ത്രവുമായി പാകിസ്ഥാന്‍; 1524 ദിവസങ്ങൾക്കൊടുവിൽ ഷാന്‍ മസൂദ് സെഞ്ച്വറി അടിച്ചു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ച്വറിയുമായും ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ പുറത്തെടുത്തിരിക്കുകയാണ് ഒരറ്റത്ത് അബ്ദുല്ല പാകിസ്ഥാന് പ്രതിരോധം തീർത്തപ്പോൾ മറുവശത്ത് ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. നിലവില്‍ താരം…

Read More

ടെസ്റ്റ് പരമ്പര തിരിച്ച് പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (5 പന്തിൽ 4) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ…

Read More

‘പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്’ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നുമാണ് ഷാക്കിബ് അല്‍ ഹസന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ച ഷാക്കിബ്, അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും ആ​ഗ്രഹിക്കുന്നതായി വ്യക്തമാക്കി. സുരക്ഷാകാരണങ്ങൾകൊണ്ട് മിര്‍പുരിലെ മത്സരം നടന്നില്ലാ എങ്കിൽ വെള്ളിയാഴ്ച…

Read More

‘ബംഗ്ലദേശിനെതിരെ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപോയി’; വിമർശിച്ച് മുൻ പാക് താരം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരവും പരിശീലകനുമായ ബാസിത് അലി. മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തത് നേര‍ത്തേയായിപ്പോയെന്നും ആ തീരുമാനം തെറ്റാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന് മുന്നിൽ ഈ സമയം 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമുണ്ടായിരുന്നു. ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ…

Read More

ആരാണ് ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം; യശസ്വി ജയ്‌സ്വാളിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങൾ

ആരാണ് ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന ചോദ്യം ഓസ്‌ട്രേലിയന്‍ താരങ്ങളോടായിരുന്നു. ചോദ്യത്തിനുത്തരമായി നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍ വുഡ്, അലക്‌സ് കാരി എന്നിവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞത് യശസ്വി ജയ്‌സ്വാളെന്നാണ്. എന്നാൽ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി കാണുന്നത്. മര്‍നസ് ലെബുഷെയ്നാകട്ടെ ജയസ്വാളും ഗില്ലും സൂപ്പര്‍ താരങ്ങളാണെന്ന് പറയുന്നു. വരും തലമുറയുടെ സൂപ്പര്‍ സ്റ്റാര്‍…

Read More

നിർണായക നീക്കവുമായി ഗംഭീർ; ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും

നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍. ഇതിനുള്ള ശ്രമം ഭീറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോള്‍ ഉപയോഗിച്ച് ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2018 സെപ്റ്റംബറിലാണ്. അതിനുശേഷം 2019ല്‍ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാര്‍ദ്ദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല….

Read More