
ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ വെല്ലുവിളിച്ച് വെനസ്വേലൻ പ്രസിഡന്റ് ; വെല്ലുവിളി സ്വീകരിച്ച് മസ്ക്
വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദൂറോയുടെ വെല്ലുവിളി സ്വീകരിച്ച് എക്സ് ഉടമയുമായ ഇലോൺ മസ്ക്. പോരാട്ടത്തിന് തയാറാണ് എന്നായിരുന്നു എക്സിലൂടെ മസ്കിന്റെ മറുപടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മദൂറോ വിജയിയായതിന് പിന്നാലെയാണ് മസ്ക് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചാണ് ഏകാധിപതിയായ മദൂറോയുടെ വിജയമെന്ന് ആരോപിച്ച മസ്ക്, അദ്ദേഹം വെനിസ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും കുറ്റപ്പെടുത്തി. ബസ് ഡ്രൈവറായിരുന്ന മദൂറോയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആരോഹണമാണ് മസ്കിനെ വിറളി പിടിപ്പിച്ചത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനാണ് മസ്കിന്റെ പിന്തുണ. ”സാമൂഹിക മാധ്യമങ്ങൾ…