
ലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ഭീകരർ കേരളത്തെ ലക്ഷ്യം വച്ചിരുന്നെന്ന് എൻഐഎ
കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ഭീകര സംഘടനയായ ഐ എസ് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎ കണ്ടെത്ത. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഇവർ ബാങ്ക് കൊള്ളയടക്കം ആസൂത്രണം…