
സൈനികരുടെ വീരമൃത്യു: അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
പൂഞ്ചിലെ ഭിംബർ ഗലിയിൽ 5 സൈനികരെ വധിച്ച ഭീകരർക്കായി വ്യാപക തിരച്ചിൽ. കരസേനയ്ക്കു പുറമേ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കശ്മീർ പൊലീസ് എന്നിവരും രംഗത്തുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. സേനാ നായ്ക്കളും സജീവമായി പങ്കെടുക്കുന്നു. വരും ദിവസങ്ങളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. വീരമൃത്യു വരിച്ച ഹവിൽദാർ മൻദീപ് സിങ്, ലാൻസ് നായിക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ്, സിപോയ്മാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരുടെ സംസ്കാരം പൂർണ സേനാ…