കശ്മീരിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമം; 2 ഭീകരരെ സൈന്യം വധിച്ചു

നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരുന്നു. ഇന്റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും രഹസ്യവിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ-47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോർ യൂണിറ്റ് അറിയിച്ചു.

Read More

പതാൻകോട്ടിൽ ഭീകരാക്രമണം; രേഖാചിത്രം പുറത്തുവിട്ടു

ഏഴ് തീവ്രവാദികൾ സംസ്ഥാനത്ത് കടന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പഞ്ചാബിൽ സുരക്ഷ കർശനമാക്കി. തീവ്രവാദികളെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫാംഗ്‌തോലി, പതാൻകോട്ട്, പഞ്ചാബ് എന്നിവിടങ്ങളിൽ അവരുടെ കാൽപാദത്തിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രാദേശിക പൊലീസും സൈന്യവും സംയുക്തമായി സുരക്ഷ കർശനമാക്കിയത്. ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീവ്രവാദിയുടെ രേഖാച്ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്. തീവ്രവാദികളെ കണ്ടതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഫാംഗ്‌തോലി മേഖലയിലെ ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്….

Read More

ജമ്മു കശ്മീരിലെ ഡോഡയിൽ ഏറ്റുമുട്ടൽ; മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം…

Read More

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജമ്മു കശ്മീരിലെ കുൽഗാമിൽ ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേന ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.

Read More

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; മേഖലയിൽ പരിശോധന തുടരുന്നു

തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ. കശ്മീർ സോൺ പൊലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. പുൽവാമയിലെ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യം ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു….

Read More

തീവ്രവാദ ബന്ധമെന്നു സംശയം: ഗുവാഹത്തിയിൽ രണ്ടു ബംഗ്ലദേശികൾ അറസ്റ്റിൽ ‌‌

തീവ്രവാദ സംഘടനയായ അൽഖായിദയുമായി  ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം (എബിടി) അംഗങ്ങളാണ് ഇവർ. അൽഖായിദയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.  പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ…

Read More

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുൽവാമയിലെ അർഷിപൊരയിലാണ് ഏറ്റുമുട്ടൽ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read More

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുൽവാമയിലെ അർഷിപൊരയിലാണ് ഏറ്റുമുട്ടൽ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read More

ജമ്മു കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ചോട്ടിഗാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Read More

‘ ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നു’; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

ഇന്ത്യ – കാനഡ വിഷയത്തിൽ പ്രതികരിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമൊരുക്കുന്നു. തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി. ‘ശ്രീലങ്കയ്ക്കെതിരെയും ഇതേ കാര്യമാണ് അവർ ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.’ സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ…

Read More