ഭീകരവാദ കേസ് തെളിയിക്കാൻ എടിഎസിന് കഴിഞ്ഞില്ല ; 598 ദിവസങ്ങൾക്ക് ശേഷം 11 മുസ്ലിങ്ങൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി

ഭീകര സംഘങ്ങളുമായി ബന്ധം ആരോപിച്ച് അറസ്റ്റിലായ 11 മുസ്‌ലിംകൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. കുറ്റാരോപിതരായി 598 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധി വരുന്നത്. അൽഖാഇദ ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധം ആരോപിച്ചായിരുന്നു 11 പേരെയും യു.പി ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർക്കെതിരെ കുറ്റം ആരോപിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതായി ‘മക്തൂബ് മീഡിയ’ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസുമാരായ അത്താഉറഹ്മാൻ മസൂദി, മനീഷ് കുമാർ നിഗം എന്നിവരുടെ രണ്ടംഗ ബെഞ്ചാണ്…

Read More