‘സ്വയം നശിക്കുകയാണ്; ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരപ്രവർത്തനം അവസാനിപ്പിക്കണം’: ഫാറൂഖ് അബ്ദുല്ല

ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ‘‘നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഞങ്ങൾ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല. പിന്നെന്തിനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളുടെ ഭാവി നശിപ്പിക്കാനാണോ? പാക്കിസ്ഥാൻ അവരുടെ രാജ്യത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന്റെ വികസനം, എങ്ങനെയൊക്കെ മെച്ചപ്പെടുത്താം തുടങ്ങിയവയായിരിക്കണം നോക്കേണ്ടത്. പാക്കിസ്ഥാൻ സ്വയം നശിക്കുകയാണ്….

Read More

ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്; പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് ദോദയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഞങ്ങളും നിങ്ങളും ഒരുമിച്ച് ജമ്മു കശ്മീരിനെ രാജ്യത്തിന്റെ സുരക്ഷിതവും സമ്പന്നവുമായ ഭാഗമാക്കും’, ബിജെപി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം, ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍നിന്ന് പൊള്ളയാക്കുകയും ചെയ്തു. രാഷ്ട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി, പുതിയ നേതൃത്വത്തെ വളരാന്‍…

Read More

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഭീകരവാദമായി കണക്കാക്കും; പുതിയ നീക്കവുമായി യുകെ

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യാൻ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ യുകെയിൽ വർധിച്ച് വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂൾ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന…

Read More

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നഗ്നത പ്രചരിപ്പിക്കൽ, ഭീകരവാദം; 1,84,241 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ് കോര്‍പ്പ്

2024 മാർച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ ഇന്ത്യയിലെ 1,84,241 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ് കോര്‍പ്പ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രൊ​ഹത്സാഹിപ്പിക്കുക, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ട അക്കൗണ്ടുകളാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് കോര്‍പ്പ് ബാൻ ചെയ്തവയിൽ ഭൂരിഭാ​ഗവും. ഇതില്‍ 1303 എണ്ണമാകട്ടെ ഭീകരവാദം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളായിരുന്നു. ഐടി നിയമം പാലിക്കുന്നതിന്റെ ഭാഗമായി എക്‌സ് ഈ വിവരങ്ങള്‍ നിശ്ചിത ഇടവേളയില്‍ പരസ്യപ്പെടുത്താറുണ്ട്. മാർച്ച് 26 മുതൽ ഏപ്രില്‍ 25…

Read More

ഭീകരവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ സഖ്യവും കോൺഗ്രസും പ്രവർത്തിക്കുമെന്ന് ജയറാം രമേശ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസും ഇൻഡ്യ മുന്നണിയും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഭീകരാവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന്റെ ഭാഗമാണ് പൂഞ്ചിലെ ആക്രമണമെന്നും ജയറാം രമേശ് പറഞ്ഞു. ജമ്മു കശ്മീരിലെ സുരൻകോട്ട് മേഖലയിലെ ഷാസിതാറിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അഞ്ച് ഐഎഎഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ഒരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം ഭീകരരെ നിർവീര്യമാക്കാൻ ഷാസിതാർ, ഗുർസായി, സനായി, ശീന്ദര ടോപ്പ് എന്നിവയുൾപ്പെടെ പല മേഖലകളിലും സൈന്യത്തിന്റെയും…

Read More

തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ഒറ്റക്കെട്ടായി നിൽക്കണമെന്ന് മോദി

 തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി. ​ ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ്  കേന്ദ്രസർക്കാറിലെ ഉന്നത…

Read More