
കുരങ്ങൻമാർ ടെറസിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു; ബിഹാറിൽ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
കുരങ്ങൻമാരുടെ സംഘം പത്താം ക്ലാസുകാരിയെ വീടിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ടു. താഴെ വീണതിന് പിന്നാലെ പെൺകുട്ടി മരിച്ചു. ബിഹാറിലാണ് സംഭവം. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാർ. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു. കുരങ്ങൻമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി പ്രിയ ഗോവണിയിലേയ്ക്ക് ഓടി. എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്….