വിശ്വനാഥൻ്റെ മരണം: ആൾക്കൂട്ടവിചാരണയെ തുടർന്നല്ല ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം
മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട്ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം.വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരൻ വിനോദ് പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ വിശദ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഡോ.പി.ജി ഹരിയും പ്രതികരിച്ചു. ആൾക്കൂട്ടവിചാരണയെ തുടർന്നല്ല വിശ്വനാഥന്റെ മരണമെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കോഴിക്കോട് ജില്ലാകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിശ്വനാഥൻ ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി…