
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം: ടെര്‍മിനല്‍ എയില്‍ കൂടുതല്‍ സര്‍വിസുകള്‍
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി തുറന്ന ടെര്‍മിനല്‍ എയില്‍ നിന്ന് കൂടുതല്‍ വിമാനക്കമ്പനികള്‍ സർവിസ് തുടങ്ങി. ഇതോടെ പുതിയ ടെർമിനലിൽ നിന്ന് പൂര്‍ണതോതില്‍ സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി. വിമാനക്കമ്പനികളുടെ മാറ്റം പൂര്‍ത്തിയായതോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലായി മാറിയിരിക്കുകയാണ് ടെർമിനൽ എ. ഒരേസമയം 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 4.5 കോടി യാത്രികര്‍ക്ക് വന്നുപോകാനാവും. നവംബറിലെ ആദ്യ രണ്ടാഴ്ചകൊണ്ട് 1557 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. ഈ മാസം അവസാനത്തോടെ…