ഡൽഹി വിമാനത്താവള അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മേൽക്കൂരയുടെ തൂണ് വീണ ടാക്സിയിലെ ഡ്രൈവർ ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയുണ്ടായ അപകടത്തിൽ മൂന്ന് കാറുകൾ തകരുകയും നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെർമിനലിലാണ് അപകടം സംഭവിച്ചത്. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഒന്നാമത്തെ ടെർമിനൽ…

Read More

തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി; ഓൺലൈനായി ഫ്‌ലാഗ് ഓഫ്

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കൊൽക്കത്തയിൽനിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഇതിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചത്. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ 28 കിലോമീറ്റർ ദൂരം പൂർത്തിയായി.  രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്തത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ…

Read More

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കും; മന്ത്രി ആന്റണി രാജു

കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിന്മേൽ അന്വേഷണം നടക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കും. പൂർണമായി പൊളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. പകരം അറ്റകുറ്റപ്പണി നടത്തിയാൽ മതി. ഇതിനായി 30 കോടി രൂപ ചെലവാകും. ആ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കും. 75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നൈ ഐ ഐ ടി…

Read More