വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി. ഡിസംബർ 14ന് ആണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് ദീർഘിപ്പിച്ച് നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി. എന്നാൽ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി…

Read More

സമയക്രമം പാലിച്ച് ധനലഭ്യത ഉറപ്പാക്കി കിഫ്ബി; കാലാവധി പൂർത്തിയാക്കി മസാലബോണ്ട് തുക തിരിച്ചടച്ചു

അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി തിരിച്ചടച്ചു. 2024 മാർച്ച് 26 ന് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തുക കിഫ്ബി തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. വിദേശകടപ്പത്ര വിപണ‍ിയിൽ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. വിവിധ പദ്ധതികൾക്കായാണ് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി വിനിയോ​ഗിച്ചിരുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതുവരെ ഏർപ്പെട്ട മസാല ബോണ്ട് സമാഹരണത്തിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ…

Read More