
അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകും; തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. 60 വയസ് മുതൽ മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ, സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന, ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം, ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം…