
റൗദത് ബു ഫസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം
റൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ റോഡിൽ അൽ ഖരൈതിയത് സ്പോർട്സ് ക്ലബിന് സമീപമുളള അൽ റൂഫ സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. 2024 ഏപ്രിൽ 23 മുതൽ മുപ്പത് ദിവസത്തേക്കാണ് ഈ നിയന്ത്രണമെന്ന് അതോറിറ്റി വ്യക്തമാക്കി. #Ashghal: Temporary closure on part of Rawdat Bu Fass St…