കനത്ത ചൂടിന് താത്കാലിക ആശ്വാസം ; ഒമാനിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു
കനത്ത ചൂടിന് ആശ്വാസം പകർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദം, റുസ്താഖ്, നിസ്വ, ബറക്കത്തുൽ മൗസ്, ഇബ്രി, ദിമ വത്തയ്യാൻ, സീബ്, ബൗഷർ, ബിദ്ബിദ്, സമൈൽ, ബർക്ക, മുദൈബി തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ രാജ്യത്തെ പല ഭാഗങ്ങളിലും മഴ പെയ്തിരുന്നു. ശനിയാഴ്ച കൂടുതൽ…