
കുവൈത്തിൽ തൊഴിൽ വിപണ സജീവമാകും ; താത്കാലിക സർക്കാർ കരാറുകളിൽ എൻട്രി വിസകൾ പുനരാരംഭിച്ചു
ഒരു വർഷത്തിൽ താഴെ കാലാവധിയിലുള്ള താൽക്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. തിങ്കളാഴ്ച മുതൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ വർക്ക് എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൌദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിൽ വ്യക്തമാക്കി. തൊഴിൽ വിപണിയുടെ സജീവത വർധിപ്പിക്കുക, ഹ്രസ്വകാല തൊഴിൽ അസൈൻമെന്റുകൾ പൂർത്തിയാക്കുക എന്ന…