മഹ്സൂസിന്റെ ഭാഗ്യ നറുക്കെടുപ്പുകൾ താത്‌കാലികമായി നിർത്തിവെച്ചു

മഹ്സൂസിന്റെ ഭാഗ്യനറുക്കെടുപ്പുകൾ ഇന്നു മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഇതുസംബന്ധിച്ച നിർദേശം ലഭിച്ച വിവരം വെബ്സൈറ്റിലൂടെയാണ് കമ്പനി അറിയിച്ചത്. വാണിജ്യ ഗെയിമിങ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതെന്നാണ് സൂചന. ഇന്നലെ മുതൽ ടിക്കറ്റ് വിൽപനയും നിർത്തിവച്ചു. ഡിസംബർ 30നായിരുന്നു അവസാന നറുക്കെടുപ്പ്. പുതിയ നിയമം അനുസരിച്ച് ചൂതാട്ടവും ലോട്ടറികളും കുറ്റകരമാണ്. നിയമലംഘകർക്ക് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. ഇതേസമയം സാമ്പത്തിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇളവുണ്ട്.

Read More

മസ്‌കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കും

മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ ജൂൺ 21 രാത്രി 10മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി നിർത്തിവെക്കുന്ന സേവനങ്ങൾ ജൂൺ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read More