റോഡുകളുടെ അറ്റകുറ്റപ്പണി ; രണ്ട് പാതകൾ താത്കാലികമായി അടയ്ക്കും

റോ​ഡ്‌ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കുവൈത്തിലെ സാ​ൽ​മി​യ​യി​ൽ നി​ന്ന് ജ​ഹ്‌​റ​യി​ലേ​ക്കു​ള്ള അ​ഞ്ചാം റി​ങ് റോ​ഡി​ലെ ര​ണ്ട് പാ​ത​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വ​രെ പു​ല​ർ​ച്ച 12 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക. ശൈ​ഖ് സാ​യി​ദ് റോ​ഡി​ല്‍ നി​ന്ന് റോ​ഡ് ന​മ്പ​ര്‍ 55ലേ​ക്കു​ള്ള ഭാ​ഗ​ത്തും റോ​ഡ്‌ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ത അ​ട​ക്കു​മെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാർ​്ട്മെ​ന്റ് അ​റി​യി​ച്ചു. അ​ട​ച്ചി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ബ​ദ​ൽ റൂ​ട്ടു​ക​ൾ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു.

Read More

മസ്കത്ത് എക്സ്പ്രസ് വേ താത്കാലികമായി അടച്ചിടും

മസ്‌കത്ത് അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള മസ്‌കത്ത് എക്സ്പ്രസ് വേയുടെ പാതകൾ പൂർണമായും അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെയാണ് പാത അടച്ചിടുകയെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായാണ് പാത അടച്ചിടുന്നത്. റോയൽ ഒമാൻ പൊലീസിന്റെയും ഒ.ക്യൂ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി മസ്‌കത്ത് ഗവർണറേറ്റിലെ പൊതു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇന്റർസെക്ഷൻ നമ്പർ (2) /അൽ-ഇലാം ബ്രിഡ്ജ്/ മുതൽ ഇന്റർസെക്ഷൻ നമ്പർ (1) /സിറ്റി…

Read More

അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു

അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുകയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. കോർണിഷിലേക്കുള്ള അൽ ഹിസ്ൻ സ്ട്രീറ്റിലാണ് തത്കാലത്തേക്ക് പൂർണമായും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. അടുത്ത വർഷം 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച യോടെ മാത്രമാണ് ഇനി ഈ റൂട്ട് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുക. കൃത്യമായി പറഞ്ഞാൽ ഇന്ന് , ഡിസംബർ 20 ബുധനാഴ്ച മുതൽ റോഡ് പൂർണമായും അടച്ചിടുമെന്ന് അബൂദബി എമിറേറ്റ്സ് ട്രാൻസ്പോർട്ട് വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് അറിയിച്ചിരിക്കുന്നത്. റോഡ് ഉപയോക്താക്കൾ…

Read More

അബുദാബിയിലെ ബയ്‌നൂന പാർക്ക് അടച്ചു

അബൂദബിയിലെ പ്രധാന പാർക്കുകളിലൊന്നായ ബയ്‌നൂന പാർക്ക് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ജൂൺ ഏഴുമുതൽ നാലു മാസത്തേക്കാണ് പാർക്കിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സെപ്റ്റംബർ 30ന് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read More