വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി. ഡിസംബർ 14ന് ആണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് ദീർഘിപ്പിച്ച് നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി. എന്നാൽ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി…

Read More

കന്നഡ വാർത്താ ചാനലിന്‍റെ സംപ്രേഷണം താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി

കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയിലെ കന്നട വാര്‍ത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണമാണ് താല്‍ക്കാലികമായി തടഞ്ഞത്. ചാനലിന്‍റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിന്‍റെ വിവരങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത് പവർ ടിവിയാണ്. ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡയാണ് ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Read More

നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നവ കേരള സദസ്സ് നടക്കില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കേണ്ടിയിരുന്നത്.  കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷം ഞായറാഴ്ചയാവും ഇനി നവ കേരള സദസ്സ് നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് നവ കേരള സദസ്സ് പര്യടനം തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിക്കുന്നത്. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം…

Read More

ട്വിറ്ററിന് പരസ്യങ്ങൾ നൽകുന്നത് നിർത്തി ജനറൽ മോട്ടോർസ്

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ജനറൽ മോട്ടോർസ്. താൽക്കാലികമായാണ് പരസ്യങ്ങൾ നൽകുന്നത് നിർത്തിയതെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ടെസ്ലയ്ക്ക് ഒപ്പമെത്താൻ പ്രയത്‌നിക്കുകയാണ് ജനറൽ മോട്ടോർസ്. ട്വിറ്ററിന് വരാൻ പോകുന്ന മാറ്റങ്ങൾ കണ്ട ശേഷമാകും പരസ്യം നൽകണമോയെന്ന കാര്യത്തിൽ തീരുമാനമാകൂയെന്നാണ് ജനറൽ മോട്ടോർസ് വ്യക്തമാക്കുന്നത്. ഇലോൺ മസ്‌കിൻറെ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്ന് നിരവധി കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നതിന് ഇടയിലാണ് ജനറൽ മോട്ടോർസ് തീരുമാനം പ്രഖ്യാപിക്കുന്നത്….

Read More