നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.  നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക്…

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവം; കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തിൽ പ്രതികരണവുമായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്തു വീണു. മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോൾ, നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്ന് ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു.  പുറത്തേക്ക് പോയപ്പോയും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നാണ് ​ഗണേഷ് ജായുടെ മൊഴി. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദർശനത്തിനായി…

Read More

കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാറാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ കത്തിച്ച വിളക്കുമായി ജയകുമാർ നടന്നുപോയി അടഞ്ഞുകിടന്ന മുറി തുറക്കുന്നത് ദൃശ്യത്തിലുണ്ട്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാർ പരിഭ്രാന്തനായി ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവർ ചേർന്ന് തീ അണച്ച് ജയകുമാറിനെ ആശുപത്രിയിൽ…

Read More

ക്ഷേത്ര ദർശനത്തിന് സർട്ടിഫിക്കറ്റ് ചോദിച്ച സംഭവം; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കും

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അധികൃതർ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം. തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം…

Read More

‘മധുര മീനാക്ഷി ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു, ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു’;നടി നമിത

മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയെയും ഭർത്താവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി നടി ആരോപിക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം. ‘ഇന്ന് രാവിലെയാണ് ഞങ്ങൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. വിഐപി പ്രവേശനത്തിനായി അനുമതി വാങ്ങാൻ ഞങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് പോയി. അദ്ദേഹം വളരെ പരുഷമായ രീതിയിലാണ് പെരുമാറിയത്. 20 മിനിറ്റോളം അവിടെ കാത്തിരുന്നു. ശേഷം ഞാൻ ഭർത്താവിനോട് എന്താണ്…

Read More

തമിഴ്നാട് ക്ഷേത്ര നിർമാണത്തിന് മുസ്ലീങ്ങൾ സംഭാവനയായി നൽകിയത് ലക്ഷങ്ങളുടെ ഭൂമി; പ്രതിഷ്ഠാദിനത്തിൽ എത്തിയത് പഴങ്ങളുമായി

തമിഴ്‌നാട് തിരുപ്പൂരിലെ ഗണേശ ക്ഷേത്ര നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമിയാണ് മുസ്ലീങ്ങൾ സൗജന്യമായി നൽകിയത്. ക്ഷേത്രത്തിനുവേണ്ടി ഭൂമി വിട്ടുനൽകാൻ കാണിച്ച ഈ മനസ് ഹിന്ദു മുസ്ലീം സാഹോദര്യം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മുസ്ലീം സഹോദരങ്ങൾ തന്നെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിലെ വിശിഷ്ട അതിഥികൾ. ഏഴ് പ്ലേറ്റുകളിൽ പഴങ്ങളും പൂക്കളുമൊക്കെയായിട്ടാണ് കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആർ എം ജെ റോസ് ഗാർഡൻ മുസ്ലീം ജമാ അത്ത് പള്ളിയിലെ അംഗങ്ങൾ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് ക്ഷേത്ര…

Read More

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദർശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ​ഗവർണർ അയോധ്യയിൽ എത്തുന്നത്. Hon’ble Governor Shri Arif Mohammed Khan at Prabhu Shri Ram Temple Ayodhya: PRO KeralaRajBhavan pic.twitter.com/wCzZCSirLt — Kerala Governor (@KeralaGovernor) May 8, 2024 അയോധ്യയുടെ അയൽക്കാരനാണ് താന്നെന്നും ഗവർണർ പറഞ്ഞു. മെയ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

Read More

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ് ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. 

Read More

അയോധ്യയില്‍ എന്തുകൊണ്ട് പോയിക്കൂട: എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ

അയോധ്യ രാമക്ഷേത്രത്തിൽ എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്നു നടൻ ഉണ്ണി മുകുന്ദൻ. അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. എന്നാലും പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയില്‍ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ? എന്ന് ഉണ്ണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. ‘അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി…

Read More

ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണം; ഉത്തരവുമായി തൃശൂരില്‍ ജില്ലാ കളക്ടറുടെ

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആന എഴുന്നെള്ളിപ്പിന് സുരക്ഷാ മുൻകരുതൽ കർശനമാക്കാൻ ജില്ലാ കളറുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആന എഴുന്നെള്ളിപ്പ് നടത്തേണ്ടതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ മയക്കുവെടി വിദഗ്ധനടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആറാട്ടുപുഴ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഇക്കാര്യം പരിശോധിച്ച് അറിയിക്കണം. ആനകൾക്ക് പൊതുജനത്തിൽ നിന്ന് പ്രകോപനമുണ്ടാകുന്നില്ലെന്ന്  ദേവസ്വം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. അതുപോലെ ആൾക്കൂട്ടത്തെ…

Read More