തീർഥമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മയക്കുമരുന്ന് കലർത്തിയ വെള്ളം; യുവതിയെ പീഡിപ്പിച്ച പൂജാരിക്കെതിരേ കേസ്

ചെന്നൈയിൽ തീർഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി ടി.വി. അവതാരകയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ടെലിവിഷൻ ചാനൽ അവതാരകയാണ് വിരുഗംപാക്കം വനിതാ പോലീസിൽ പരാതിനൽകിയത്. സംഭവത്തിൽ ക്ഷേത്രപൂജാരി കാർത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു. ചെന്നൈ പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയാണ് കാർത്തിക്. ഇവിടെവെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാർത്തിക് യുവതിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതോടെ ഇരുവരും പരിചയത്തിലായി. ഒരിക്കൽ ക്ഷേത്രം സന്ദർശിച്ച് തിരികെപ്പോവുമ്പോൾ വീട്ടിൽ വിടാമെന്നു പറഞ്ഞ് യുവതിയെ കാർത്തിക്…

Read More

ചിക്കന്‍ പോക്സെന്ന് വാദം: പർദ ധരിച്ച് നടന്ന് പുജാരിയെ പൊലീസ് പിടികൂടി

കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. എന്നാല്‍ ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു. 

Read More