
കേരളത്തിൽ കൊടുംചൂട്; മധ്യകേരളത്തിലേക്കും വ്യാപിച്ചേക്കുമെന്ന് വിദഗ്ധർ
സംസ്ഥാനത്തു വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കുമെന്നു വിദഗ്ധർ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ടായി. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുപ്രകാരം കണ്ണൂർ ചെമ്പേരിയിൽ 41.2 ഡിഗ്രി സെൽഷ്യസും പാലക്കാട് പട്ടാമ്പിയിൽ 39.7 ഡിഗ്രിയുമായിരുന്നു പകൽ താപനില. ഈ കണക്കുകളെ അമിതമായി ആശ്രയിക്കരുതെന്നാണ് വിദഗ്ധ നിലപാട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂർ വെള്ളാനിക്കരയിലും (37.1 ഡിഗ്രി) കൊച്ചി…