ഒമാനിൽ കനത്ത ചൂട് തുടരുന്നു ; ഹംറ അദ്ദുറുഇൽ താപനില 49 ഡിഗ്രി സെൽഷ്യസ്

ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​ തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഹം​റ അ​ദ്ദു​റു​ഇ​ൽ ആ​ണ്. ​49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും 48 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ കാ​ണി​ക്കു​ന്ന​ത്. സു​നൈ​ന, ഫ​ഹൂ​ദ്, മ​ഖ്ഷി​ൻ-49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, ഇ​ബ്രി 48.5, ഹൈ​മ, ഉം​അ​ൽ സ​മൈം എ​ന്നി​വി​ട​ങ്ങ​ളി​ൽ 48.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും…

Read More

ഒമാനിൽ താപനില കുതിച്ചുയരുന്നു

ഒമാനിൽ താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു. രാജ്യത്തിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സു​നൈ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്​. 47.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ട്. 46.5 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി ഹം​റ അ​ദ് ദു​രു ആ​ണ്​ തൊ​ട്ടു​പി​ന്നി​ലുള്ളത്. മ​ക്‌​ഷി​ൻ 46.2, അ​മീ​റാ​ത്ത്, വാ​ദി അ​ൽ മാ​വി​ൽ 46.1, ബു​റൈ​മി 46, ഇ​ബ്രി 45.9, റു​സ്താ​ഖ് 45.6 എ​ന്നി​ങ്ങനെയാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല​യു​ടെ തോ​ത്.

Read More

കനത്ത ചൂട് ; വെന്തുരുകി ഒമാൻ , താപനില 50 ഡിഗ്രിസെൽഷ്യസിനരികെ

ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി ഒ​മാ​ൻ. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്തെ​​ത്തി​യ​തോ​ടെ പ​ല​യി​ട​ത്തും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ദാ​ഹി​റ​യി​ലെ ഹം​റാ ഉ ​ദ്ദു​റൂ​അ് സ്റ്റേ​ഷ​നി​ലാ​ണ്. 49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫ​ഹൂ​ദ് സ്റ്റേ​ഷ​നി​ൽ 49.0 ഡി​ഗ്രി സെ​ൽ​ഷ്യ​സും ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന സ്റ്റേ​ഷ​നി​ൽ 48.5 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി സ്റ്റേ​ഷ​നി​ൽ 48.3 , ലി​വ സ്റ്റേ​ഷ​നി​ൽ…

Read More

കേരളത്തിൽ ചൂട് ഇനിയും കൂടും; ആലപ്പുഴയിൽ ഉഷ്ണതരംഗ സാദ്ധ്യത, യെല്ലോ അലർട്ട്

സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില…

Read More

താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് നിലവില്‍ ജില്ലയിലുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല….

Read More

5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജാഗ്രത, 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത  തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌…

Read More

പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ല: എല്‍ബിഎന്‍എല്‍ പഠനം

നിലവിലുള്ള അതേ തോതില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ലെന്ന് പഠനം. യു.എസ്സിലെ ലോറന്‍സ് ബെര്‍ക്ക്‌ലീ നാഷണല്‍ ലബോറട്ടറിയാണ് (എല്‍ബിഎന്‍എല്‍) പഠനത്തിന് പിന്നില്‍. 2060-നുമുമ്പായി ആഗോളാതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം നേടാനാകില്ലെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2082-നുശേഷമേ നേടാനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വൈദ്യുതിക്കും ഊഷ്മാവിനും വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു. ഇതിലൂടെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ ആഗോള…

Read More

ചുട്ടു പൊള്ളും; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മൂന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39° സെൽഷ്യൽസ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37° സെൽഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെൽഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍…

Read More

കേരളത്തിൽ 10 ജില്ലകളിൽ യെലോ അലർട്ട്; ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കും

കേരളത്തിലെ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പു. പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ 21 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി…

Read More

ചൂട് കൂടും; കേരളത്തിൽ ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്. അതിനിടെ ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Read More