‘സുഹൈൽ’ വൈകാതെ ഉദിക്കും; താപനില താഴ്ന്നുതുടങ്ങും

യുഎഇയിൽ ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥ മാറ്റത്തിൻറെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും. ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. സുഹൈൽ പ്രത്യക്ഷപ്പെട്ട ശേഷം മേഖലയിൽ ഏകദേശം 40 ദിവസത്തെ ‘സുഫ്‌രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള കാലമാണിത്. പിന്നീട്…

Read More