
ഫോൺ മുഖേനയുള്ള തട്ടിപ്പ് ; ജനങ്ങൾ കരുതിയിരിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ തേടിയുള്ള ഫോൺകാൾ തട്ടിപ്പ് സംബന്ധിച്ച് ജാഗ്രത നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ബാങ്കിൽനിന്ന് ഇത്തരം വിവരങ്ങൾ തേടി വിളിക്കാറില്ല. ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടല്ലാതെ അക്കൗണ്ട് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ പാസ്വേഡോ നൽകരുത്. മൊബൈൽ ഫോണിൽ സന്ദേശം അയച്ച് ഒ.ടി.പി ചോദിച്ചും തട്ടിപ്പുകാർ വിളിക്കാറുണ്ട്. ഒ.ടി.പി കൈമാറിയാൽ നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. വിദേശ രാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. സമീപകാലത്ത് ഇത്തരം തട്ടിപ്പുശ്രമങ്ങൾ…