വൃദ്ധസംസ്ഥാനമായി മാറുമെന്ന് ആശങ്ക; ‘രണ്ട് കുട്ടികൾ’ നയം തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കും

രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന നയം തെലങ്കാന റദ്ദാക്കും.നേരത്തേ ഈ നയം റദ്ദാക്കുന്നതായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതിനാലാണ് ഈ നീക്കം.ഈ ജനനനിരക്ക് തുടർന്നാൽ തെലങ്കാന ‘വൃദ്ധസംസ്ഥാന’മായി മാറുമെന്ന കണക്കുകൂട്ടലിലാണ് നയംമാറ്റം ദേശീയ തലത്തിൽ ലോക്സഭാ മണ്ഡലപുനർനിർണയം കൂടി മുന്നിൽ കണ്ടാണ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ നീക്കം.ഉത്തരേന്ത്യയെ അപേക്ഷിച്ച് ജനസംഖ്യ കുറവായതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്ന് പരക്കെ ആശങ്കയുണ്ടായിരുന്നു….

Read More

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പൊലീസിൽ ചേർന്നു, ഡിഎസ്പിയായി ചാർജെടുത്തു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം തെലങ്കാന ഡിജിപി ഓഫിസിൽ എത്തിയാണ് സിറാജ് ഡിഎസ്പിയായി ചാർജ് എടുത്തത്. ഡിജിപി ജിതേന്ദറും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു. സിറാജിന് വീട് നിർമിക്കാന്‍ സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു മുഹമ്മദ് സിറാജ്. നിയമസഭാ…

Read More

ആന്ധ്ര, തെലങ്കാന പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ നൽകി തെലുങ്ക് താരങ്ങള്‍

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് താങ്ങായി ടോളിവുഡിലെ പ്രമുഖ താരങ്ങൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സംഭാവന നൽകി. രാം ചരണും അല്ലു അർജുനും ഒരു കോടി രൂപ നൽകിയപ്പോൾ പ്രഭാസ് രണ്ട് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നടമാർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയിൽ 35…

Read More

നൃത്തപരിപാടിക്കുള്ള അനുമതി നിഷേധിച്ചു; ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യുമെന്ന് മല്ലിക സാരാഭായ്

ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്. തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിലാണ് അനുമതി നിഷേധിച്ചത്. ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിച്ചെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായുടെ ഭാ​ഗത്തു നിന്നും ഈ തീരുമാനം. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിച്ചതായും അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം…

Read More