ആപ്പിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പരാജയം; ടെലഗ്രാം മേധാവി പവേൽ ദുരോവ് അറസ്റ്റിൽ
ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായി. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന തെളിവുകൾ ഏജൻസികൾ കണ്ടെത്തിയതായാണ് സൂചന. ലഹരിമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. അസർബൈജാനിലെ ബകുവിൽനിന്നാണ് പാവൽ ഡ്യൂറോവ് ഫ്രാൻസിലേക്കെത്തിയത്. 2013ലാണ് പാവൽ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ…