
വളർച്ച രേഖപ്പെടുത്തി ബഹ്റൈൻ ടെലികമ്യൂണിക്കേഷൻ മേഖല
ബഹ്റൈനിലെ ടെലികമ്യൂണിക്കേഷൻ മേഖലക്ക് മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ)യുടെ 2024ലെ ആദ്യപാദ വിപണി സൂചികയനുസരിച്ച് മൊബൈൽ വരിക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. 2023 ആദ്യ പാദത്തിൽ 21,52,591 ആയിരുന്നത് 2024 ആദ്യ പാദത്തിൽ 24,49,728 ആയി ഉയർന്നു. 13.8 ശതമാനം വളർച്ചയാണുണ്ടായത്. സബ്സ്ക്രൈബർമാരുടെ എണ്ണം 136 ശതമാനത്തിൽ നിന്ന് 155 ശതമാനമായി ഉയർന്നു. പ്രീപെയ്ഡ് സബ്സ്ക്രിപ്ഷനുകൾ 2023 ഒന്നാം പാദത്തിൽ 1,447,023 ആയിരുന്നത് 2024ലെ ആദ്യപാദത്തിൽ 1,559,011 ആയി വർധിച്ചു. 7.8 ശതമാനം…