തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ

തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിൽ അടുത്തിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മൗനത്തെക്കുറിച്ച് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡൻ്റ് കെടി രാമറാവു. മാത്രമല്ല തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ ചോദിച്ചു. കോൺഗ്രസ്-ബിജെപി നേതാക്കൾ ഡൽഹിയിൽ പലപ്പോഴും ഏറ്റുമുട്ടുമ്പോൾ, തെലങ്കാനയിലെ അവരുടെ പെരുമാറ്റം മറഞ്ഞിരിക്കുന്ന സഖ്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി റെയ്ഡ് നടത്തിയിട്ടും…

Read More

ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാൻ തെലങ്കാന; സെൻസസിനായുള്ള നടപടികൾ ആരംഭിച്ച് സർക്കാർ

ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാനൊരുങ്ങി തെലങ്കാന. എല്ലാ സമുദായങ്ങൾക്കിടയിലും തുല്യമായ വിഭവ വിതരണം ലക്ഷ്യംവെച്ചുകൊണ്ട് ജാതി സെൻസസിനായുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു. ബിഹാറിനും ആന്ധ്രക്കും ശേഷമാണ് തെലങ്കാനയും ജാതി സെൻസെസിനായുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങി സർവേ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. മാത്രമല്ല 60 ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ ഒ.ബി.സി, എസ്‌.സി, എസ്‌.ടി, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനായി സാമൂഹിക, സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസമുൾപ്പെടെ…

Read More

ജാതി സെന്‍സസിന് തെലങ്കാന സർക്കാർ ഉത്തരവിറക്കി; നടപ്പിലാക്കുന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

സംസ്ഥാനത്ത് ജാതി സെന്‍സസിന് ഉത്തരവിറക്കി തെലങ്കാന സർക്കാർ. ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിർദേശിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. അറുപത് ദിവസങ്ങള്‍ കൊണ്ട് സെന്‍സസ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സര്‍വേ നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്….

Read More

രാജീവിന്റെ പ്രതിമ സ്ഥാപിച്ചാൽ നീക്കുമെന്ന് കെടിആർ; തൊട്ടുനോക്കൂ എന്ന് വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി

രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി തെലങ്കാനയിൽ കോൺഗ്രസ് – ബി.ആർ.എസ്. വാക്‌പോര്. തെലങ്കാന സെക്രട്ടേറിയറ്റിന് മുൻപിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. എന്നാൽ ഇതിൽ ശക്തമായ എതിർപ്പുമായി മുൻ മന്ത്രിയും ബി.ആർ.എസ്. നേതാവുമായ കെ.ടി രാമ റാവു രംഗത്തെത്തി. സെക്രട്ടേറിയറ്റ് പരിസരത്ത് രാജീവ് ഗാന്ധിയുടെ പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. എന്നാൽ, അടുത്തതവണ അധികാരത്തിൽ എത്തുകയാണെങ്കിൽ പ്രതിമ സ്ഥാപിച്ചിടത്ത നിന്ന് നീക്കുമെന്ന് കെ.ടി.ആർ. പറഞ്ഞു. ‘എന്റെ…

Read More

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ

കാർഷിക ലോണുകൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീകഷിക്കുന്നത്. കർഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ്…

Read More

രാജ്യത്ത് തക്കാളി വില കുതിക്കുന്നു

രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. നിലവിൽ ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില 100 കടന്നിരിക്കുകയാണ്. കിലോയ്ക്ക് 90-100 രൂപയ്ക്കാണ് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ…

Read More

കർഷക വായ്പകൾ എഴുതിത്തള്ളും; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക് ഇതിന്‍റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.  നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു ഇത്.  ആഗസ്റ്റ് 15-നകം ഈ വാഗ്ദാനം നടപ്പാക്കുമെന്ന് രേവന്ത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടം 31,000…

Read More

തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

 തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 17 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും എട്ട് സീറ്റുകളില്‍ വീതം ലീഡ് ചെയ്യുമ്പോള്‍ അസദുദ്ദിൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരത രാഷ്ട്ര സമിതിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മണിക്കൂറായി കോണ്‍ഗ്രസും ബിജെപിയും തുല്യനിലയില്‍ തുടരുകയാണ്. ബിആർഎസിന്‍റെ വോട്ട് വിഹിതം പകുതിയിലധികം ഇടി‌ഞ്ഞതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബിആര്‍എസിന്‍റെ വോട്ടുകള്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; തെലങ്കാനയിൽ കോൺഗ്രസ് 13 സീറ്റുകൾ വരെ നേടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളില്‍ 12 മുതല്‍13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മേധാവിത്വമെല്ലാം അവസാനിച്ചുവെന്നും 6-7 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവെച്ച പണം തന്നെ നഷ്ടമാകുമെന്നും റെഡ്ഡി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസ് പ്രവര്‍ത്തകര്‍, ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡി. നാഗേന്ദർ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ…

Read More

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്

2016 ജനുവരിയിൽ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവകലാശാല പി എച്ച്‌ ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെലങ്കാന പോലീസ് അവസാനിപ്പിച്ചു. രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും തന്റെ “യഥാർഥ ജാതി ഐഡന്റിറ്റി” കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമാണ് പോലീസ് റിപോർട്ടിൽ പറയുന്നത്. വൈസ് ചാൻസലർ അപ്പ റാവു ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണനേതൃത്വത്തെയും ബി.ജെ.പി നേതാക്കളെയും വെറുതെവിട്ടുവെന്നും റിപോർട്ടിൽ പറയുന്നു. മമാത്രമല്ല മികച്ച അക്കാദമിക് പ്രകടനം…

Read More