
‘തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി പ്രശാന്ത് കിഷോറിനെ പണം കൊടുത്ത് ഇറക്കി’ ; ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്
ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തി നില്ക്കുമ്പോള് അടുത്ത ദിവസങ്ങളിലായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട, പ്രശാന്ത് കിഷോറിന്റെ ബിജെപി അനുകൂല പ്രവചനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഏജന്റാണെന്നും, പണം വാങ്ങിയിട്ടാണ് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഇറക്കി, ബിജെപിക്ക് അനുകൂലമായ പ്രവചനങ്ങള്‍ നടത്തിച്ചു, പ്രശാന്ത് കിഷോറിന് ബിജെപി പണം നല്‍കുന്നുണ്ട്. അദ്ദേഹം ബിജെപി ഏജന്റ് മാത്രമല്ല, ബിജെപി മനസുള്ള ആള്…