ലോൺ ആപ്പ് ഏജന്റുമാർ മകനെ ബ്ളാക്ക് മെയിൽ ചെയ്തു; വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ്

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ്. മകന്റെ നഗ്‌ന ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഏജന്റുമാർക്ക് ഉറപ്പു നൽകിയിരുന്നതായും തേജസിന്റെ പിതാവ് ഗോപിനാഥ് നായർ പറഞ്ഞു.  ‘നഗ്‌നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവർ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങൾ അവർ കുടുംബാംഗങ്ങൾക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു….

Read More