ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു; പൈലറ്റുമാർ രക്ഷപ്പെട്ടു

ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാൽമേറിൽ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു. ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ് വിമാനം തകര്‍ന്നുവീണത്. ആളപായം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വക്താവ് അറിയിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. ഒരാഴ്ച മുൻപ് പശ്ചിമ ബംഗാളിലും സമാനമായി മറ്റൊരു യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. 

Read More

ബെംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി തേജസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കർണാടകയിലെ ഹാസന്‍ ജില്ലയില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന്പിന്‍വാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് 21കാരി സുചിത്രയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തിഹില്‍സില്‍ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്. ഹാസന്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട സുചിത്ര. ഇതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ജോലി ചെയ്തു…

Read More