
വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും ശ്രദ്ധിക്കണം
ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാനായാണു നിയന്ത്രണങ്ങള്‍. 18 വയസിനു താഴെയുള്ളവർക്കായി ഇൻസ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ദിവസങ്ങൾക്കുള്ളിൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന 18 വയസിനു താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18നു താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനത്തോടെ…