ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്?; സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അനുമോൾ

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും ഇനി വിശ്വസിക്കുകയും വേണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. ക്ഷമിക്കണം മോനേ… ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ കൂടുതൽ ചേർത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ, ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. “ഒരു കുട്ടി വേദന പേറുന്ന ഏതുതരം…

Read More

എഞ്ചിനീയർമാരെ കാറിടിച്ച് കൊന്ന സംഭവം; 17കാരന് കിട്ടിയത് ഉപന്യാസം എഴുതൽ ശിക്ഷ, കാറിന് രജിസ്ട്രേഷൻ ഇല്ല

പൂനെയിൽ മദ്യപിച്ച് 200 കിലോമീറ്ററിലധികം വേഗത്തിൽ പോർഷെ ടയ്കൻ കാറോടിച്ച് അപകടം വരുത്തിയ 17കാരന് ഉടനെ ജാമ്യം ലഭിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. ഇതിനെത്തുടർന്ന് പൊലീസ് പുന:പരിശോധനാ ഹർജി സമർപ്പിച്ചു. കർണാടകയിൽ നിന്നുള്ള ആറ്മാസത്തേക്കുള്ളവ താൽക്കാലിക രജിസ്ട്രേഷൻ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഇതുവരെ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്ട്രഷൻ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതർ അറിയിച്ചു. രണ്ടര കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ…

Read More

ഡൽഹിയിൽ 16കാരിയെ കാമുകൻ കൊലപ്പെടുത്തി

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു. സഹിൽ എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ…

Read More

ടിക് ടോക് ചാലഞ്ച്: യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു

ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷിക്കുമ്പോൾ, മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. സമീപത്തെ നദിയിലെ വെള്ളത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചത് നില കൂടുതൽ വഷളാക്കി. നദിയിലെ…

Read More

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; 16കാരിയെ കത്തിക്കൊണ്ട് കുത്തി റോഡിലൂടെ വലിച്ചിഴച്ചു, 47കാരനെ അറസ്റ്റ് ചെയ്തു

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ചശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാൽപ്പത്തേഴുകാരൻ. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറുകയ്യിൽ ഓംകാർ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാർ തിവാരിയുടെ…

Read More

ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; 14കാരിയെ മൂന്നാഴ്ചയായി കാണാനില്ല

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല.  ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട്…

Read More