
കരടി വസ്ത്രം ഹിറ്റ്…; എന്നാൽ വാങ്ങാൻ ആളില്ലന്നേ…
ഒരാളുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഒരേ വസ്ത്രധാരണം വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലായിരിക്കും കാണുക. മഹാരാഷ്ട്രയിലെ ഭയന്ദർ വെസ്റ്റിലെ തെരുവിലൂടെ ഫാഷൻ റാംപുകളിൽപോലും കാണാൻ കഴിയാത്ത അപൂർവ വസ്ത്രം ധരിച്ചെത്തിയ യുവാവ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. “ടെഡി ഹൂഡി’ എന്നു വിളിക്കുന്ന വസ്ത്രമാണു യുവാവ് ധരിച്ചത്. സാധാരണ ഹൂഡിയിൽ നിറയെ ചെറിയ ടെഡികൾ തുന്നിപ്പിടിച്ചിരിക്കുന്നു എന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. യുവാവ് “ടെഡി ഹൂഡി’ ധരിച്ചു തെരുവിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന്…