സംസ്ഥാന സർക്കാരിന് തിരിച്ചടി; സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണർ-സർക്കാർ പ്രശ്നങ്ങളിൽ വ്യക്തികളെ ബുദ്ധിമുട്ടിക്കരുതെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നൽകി. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സിസാ തോമസ് പ്രതികരിച്ചു. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരന്‍റ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ നടപടിയിൽ ഹൈക്കോടതി കൃത്യമായ…

Read More