
ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസ്; 3 പ്രതികൾ പിടിയിൽ
ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്‌സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്‌മണ്യ, സി ഇ ഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ജോക്കർ ഫെലിക്‌സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഫെലിക്‌സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ടിക് ടോക്…