
എ ഐ ക്യാമ്പസ് തുറന്ന് ദുബൈ ; പ്രതീക്ഷിക്കുന്നത് 500 ടെക് കമ്പനികളെ
നിർമിത ബുദ്ധി (എ.ഐ), സാങ്കേതികവിദ്യ നിർമാണ കമ്പനികൾക്കായി ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ (ഡി.ഐ.എഫ്.സി) ആരംഭിച്ച ദുബൈ എ.ഐ കാമ്പസിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ക്യാമ്പസിൽ നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം നിർവഹിച്ചത്. മിഡിൽ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും ഏറ്റവും വലിയ ഐ.ടി ഹബ്ബാണിത്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ നിർമാണം ത്വരിതപ്പെടുത്താനുള്ള ദുബൈയുടെ വാർഷിക പദ്ധതിയുടെ ഭാഗമായാണ്…