‘വയനാട്ടിൽ ശത്രുക്കൾ ഡൽഹിയിൽ കൂട്ടുകാർ’; രാഹുൽ നിലപാടിൽ വെള്ളം ചേർക്കുന്നുവെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻറെ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയതായിരുന്നു അവർ. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിൻറെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവർ ചോദിച്ചു. തമിഴ്നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്. ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല….

Read More