സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; വാഹനങ്ങൾ തകർത്തു

മൂന്നാറിലെത്തിയ സീരിയൽ ഷൂട്ടിംഗ് വാഹനം ത‌കർത്ത് പടയപ്പ. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സെലന്റ് വാലിയിൽ നടക്കുന്ന സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി…

Read More

ഹാഥ്‌റസ് ദുരന്തം; 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു; ഭോലെ ബാബയുടെ പേരില്ല

യുപിയിലെ ഹാഥ്‌റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ 300 പേജുള്ള റിപ്പോർട്ടിൽ സ്വയംപ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല. സുരാജ് പാലിന്റെ നേതൃത്വത്തിലുള്ള പ്രാർഥനാച്ചടങ്ങിനിടെയായിരുന്നു ദുരന്തമുണ്ടായത്. അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2 ലക്ഷത്തിലേറെപ്പേർ പ്രാർഥനയ്‌ക്കെത്തി. 80,000 പേരെ പങ്കെടുപ്പിക്കാൻ മാത്രമാണ് ഭരണകൂടം അനുമതി നൽകിയിരുന്നത്. പരിപാടി സംഘടിപ്പിച്ച മാനവ് മംഗൾ മിലൻ സദ്ഭാവന…

Read More

ഇനി ‘വർക്ക് ഫ്രം കാർ’ ചെയ്യാം; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് ഇനി ‘വർക്ക് ഫ്രം കാർ സ്വീകരിക്കാം. വർക്ക് ഫ്രം കാർ ആപ്പ് പണിപ്പുരയിലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ ‘ടീംസ്’ ‘ആൻഡ്രോയിഡ് ഓട്ടോ’യിലേക്ക് അവതരിപ്പിക്കുന്നതോടെ ഉപയോക്തതാക്കൾക്ക് ഇനി അവരുടെ കാറുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസ് ആക്കി മാറ്റാൻ സാധിക്കും. കലണ്ടറിന് സമാനമായ ഇന്റർഫെയ്‌സിൽ മീറ്റിംഗിൽ പങ്കെടുക്കാനും ഒപ്പം വീഡിയോ കോൾ സൗകര്യവും പുതിയ ഫീച്ചർ നൽകുന്നു. പുതിയ ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗൂഗിളിന്റെ…

Read More