മാസപ്പടി കേസ്; അന്വേഷണ സംഘം തിരുവനന്തപുരത്ത് കെഎസ്ഐഡിസിയിൽ, പരിശോധന

വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്‌ഐഒ അന്വേഷണത്തിൽ അന്വേഷണസംഘം കെഎസ്‌ഐഡിസിയിൽ. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ…

Read More

ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. മുണ്ടക്കല്‍ ബീച്ചിന് സമീപം കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടര്‍…

Read More

മോദിയെത്തും വരെ ഇന്ത്യൻടീം നന്നായി കളിച്ചു: മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ ഗാന്ധി

ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്.  മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം…

Read More

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍…

Read More

അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ്‌ ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ട്രെയിനില്‍ തീയിട്ട സംഭവം: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന്  ഡി.ജെ.പി

ട്രെയിനില്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളിലൂടെയും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളും മാത്രമാണ് നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More