
മലപ്പുറത്ത് അധ്യാപകൻറെ മരണം കൊലപാതകം; 2 പേർ പിടിയിൽ
മലപ്പുറം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകൻറെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതക കാരണം. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ…